കാഞ്ഞങ്ങാട്: കേരള എൻ ജി ഒ അസോസിയേഷൻ ജില്ലാ കൺവെൻഷൻ ഹൊസ്ദുർഗ് ബാങ്ക് ഹാളിൽ പ്രസിഡന്റ് വി ദാമോദരന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എ രാജശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. വി. രമേശൻ, സുകുമാരൻ സംസ്ഥാന വനിതാ ഫോറം കൺവീനർ കെ അസ്മ, സുജിത് കുമാർ, സുരേഷ് പെരിയങ്ങാനം സെക്രട്ടറി അശോകൻ, ഹനീഫ ചിറക്കൽ, ഇ മീനാകുമാരി എന്നിവർ പ്രസംഗിച്ചു. കുടിശിക ക്ഷാമബത്ത ഉടൻ അനുവദിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു