കാഞ്ഞങ്ങാട്: ഹോസ്ദുർഗ് ലീഗൽ സർവീസ് കമ്മിറ്റിയുടേയും ഹോസ്ദുർഗ് ബാർ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഭരണഘടനയുടെ 70-ാം വാർഷികാഘോഷത്തിന് തുടക്കം കുറിച്ച് നിയമം ദിനം ആഘോഷിച്ചു . ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ. സി ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാൻ കെ. വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് 2 ആന്റണി എം സി , മുൻസിഫ് സൽമത് ആർ.എം , എന്നിവർ പ്രസംഗിച്ചു . അഡ്വ. എം.സി ജോസ് പ്രഭാഷണം നടത്തി. ബാർ അസോസിയേഷൻ സെക്രട്ടറി ടി കെ അശോകൻ സ്വാഗതവും, കെ.എൽ മാത്യു നന്ദിയും പറഞ്ഞു .
ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളായാണ് ലീഗൽ സർവീസ് കമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്നത് . സെമിനാറുകൾ, ക്വിസ് പരിപാടികൾ, ക്ലാസ്സുകൾ, റാലികൾ എന്നിവയാണ് ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത് . കോടതി ജീവനക്കാർക്കും പാരാ ലീഗൽ വളണ്ടിയർമാർക്കും ഭരണഘടനയുടെ ആമുഖം ലീഗൽ സർവീസ് കമ്മിറ്റി ചെയർമാൻ കെ. വിദ്യാധരൻ ചൊല്ലിക്കൊടുത്തു .