കാഞ്ഞങ്ങാട്: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുന്നണി പോരാളിയായ എം എൻ ഗോവിന്ദൻ നായരുടെ ചരമ ദിനാചരണം എം എൻ സ്മാരക മന്ദിരത്തിൽ മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കെ വി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, സ്റ്റേറ്റ് കൗൺസിൽ അംഗം എം അസൈനാർ, സി പി ബാബു, സി കെ ബാബുരാജ്, എം സി കുമാരൻ, എ ദാമോദരൻ എന്നിവർ പ്രസംഗിച്ചു.