മട്ടന്നൂർ:ആധാരം എഴുത്ത് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം 29,30 തിയതികളിൽ മട്ടന്നുരി ൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 29 ന് പ്രതിനിധി സമ്മേളനം ലക്ഷ്മി ഹാളിൽ കെ.പുരുഷോത്തമൻ നഗറിൽ രാവിലെ പാതക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും. ജില്ലാ പ്രസിഡന്റ് എം പി.ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ സണ്ണി ജോസഫ് എം.എൽ.എ.ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.ജി. ഇന്ദു കലാധരൻ മുഖ്യപ്രഭാഷണം നടത്തും.30 ന് രാവിലെ 9.30ന് പ്രകടനം നടക്കും തുടർന്ന് മട്ടന്നു ർ കൈലാസ് ആഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. എം.വി.ജയരാജൻ എന്നിവർ പങ്കെടുക്കും തുടർന്ന് കലാ പരിപാടികളും നടക്കും.വാർത്താസമ്മേളത്തിൻ എം പി.ഉണ്ണികൃഷ്ണൻ, എം.വി.രമേശൻ,രമേശൻ കോയിലോടൻ, പി.രാഘവൻ, എ.ലക്ഷ്മി, വിജിത്ത്, സന്തോഷ് കുമാർ, ഉദയഭാനു എന്നിവർ പങ്കെടുക്കുന്നു