കാസർകോട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ചതിനെ തുടർന്ന് ഇലക്‌ഷൻ ഡെപ്യൂട്ടി കളക്ടർ എ.കെ രമേന്ദ്രന്റെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ വിലയിരുത്തി. ബളാൽ ഗ്രാമ പഞ്ചായത്ത് വാർഡ് 11 (മാലോംജനറൽ) കാസർകോട് നഗരസഭയിലെ വാർഡ് 21 (ഹൊണ്ണമൂല ജനറൽ), വാർഡ് 22 (തെരുവത്ത്, പട്ടിക ജാതി സംവരണം) എന്നിവിടങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 28, പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബർ 29, പത്രിക പിൻവലിക്കാനുള്ള അവസാന തിയതി ഡിസംബർ 2, വോട്ടെടുപ്പ് ഡിസംബർ 17ന് രാവിലെ 7 മുതൽ വൈകിട്ട് 5 വരെ. വോട്ടെണ്ണൽ ഡിസംബർ 18ന് രാവിലെ 10 മുതൽ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള അവസാന തീയതി ഡിസംബർ 21. ഉപതിരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്കും കൗണ്ടിംഗ് ഡ്യൂട്ടിക്കും നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും. കള്ള വോട്ട് തടയുന്നതിനുള്ള കർശന നടപടി സ്വീകരിക്കുമെന്നും ഇലക്‌ഷൻ ഡെപ്യൂട്ടി കളക്ടർ പറഞ്ഞു.