മട്ടന്നൂർ:കർഷകപോരാട്ടങ്ങളുടെയും സാമ്രജ്യത്വവിരുദ്ധ സമരങ്ങളുടെയും പഴശ്ശി–-തില്ലങ്കേരി രക്തസാക്ഷികളുടെയും സ്മരണകൾ ഇരമ്പുന്ന മണ്ണിൽ കർഷകസംഘം 26ാം ജില്ലാസമ്മേളനത്തിന് ഉജ്വല തുടക്കം. ജില്ലാ പ്രസിഡന്റ് ഒ വി നാരായണൻ പതാക ഉയർത്തിയതോടെയാണ്‌ രണ്ടുദിവസത്തെ സമ്മേളനം ആരംഭിച്ചത്‌. മട്ടന്നൂർ കൈലാസ് ഓഡിറ്റോറിയത്തിലെ സി എസ് ബാബു നഗറിൽ അഖിലേന്ത്യ കിസാൻ സഭാ ജോയിന്റ് സെക്രട്ടറി ഡോ.വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഒ വി നാരായണൻ അധ്യക്ഷനായി. പി ശശിധരൻ രക്തസാക്ഷി പ്രമേയവും പി ഗോവിന്ദൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. 18 ഏരിയകളിൽ നിന്നായി 500 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു. സംഘാടക സമിതി ചെയമാൻ പി പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. ഒ വി നാരായണൻ, സി വി മാലിനി, പി ശശിധരൻ, ഒ കെ വാസു, അഡ്വ. കെ ജെ ജോസഫ്‌ എന്നിവരടങ്ങിയ പ്രസീഡിയവും വത്സൻ പനോളി, പി ഗോവിന്ദൻ, കെ ശശിധരൻ, പുല്ലായിക്കൊടി ചന്ദ്രൻ, എം വേലായുധൻ എന്നിവരടങ്ങിയ സ്‌റ്റിയറിങ്‌ കമ്മിറ്റിയുമാണ്‌ സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്‌. പി ഗോവിന്ദൻ (കൺവീനർ), കെ ടി ചന്ദ്രൻ, ടി എം ജോഷി, എ വി ബാലൻ, കെ ശ്രീധരൻ, അഡ്വ. പത്മജ, മലപ്പട്ടം പ്രഭാകരൻ, വി കുഞ്ഞികൃഷ്‌ണൻ, വി ജി പത്മനാഭൻ (പ്രമേയം). കെ ശശിധരൻ (കൺവീനർ), എ അശോകൻ, എൻ ആർ സക്കീന, കെ പി സുരേഷ്‌കുമാർ, എ രമേഷ്‌ ബാബു, വി രമേശൻ, പി വി രാമചന്ദ്രൻ, കെ ഗിരീഷ്‌കുമാർ (ക്രഡൻഷ്യൽ). പുല്ലായിക്കൊടി ചന്ദ്രൻ (കൺവീനർ), എം മോഹനൻ, കെ ബാബുരാജ്‌, എം കെ മുരളി, വി പവിത്രൻ, എ പത്മിനി (മിനുട്‌സ്‌) എന്നിവർ അംഗങ്ങളായി വിവിധ കമ്മിറ്റികളും പ്രവർത്തിക്കുന്നു. കിസാൻ സഭ അഖിലേന്ത്യ വൈസ് പ്രസിഡന്റ് എസ് കെ പ്രീജ , കർഷക സംഘം സംസ്ഥാന ട്രഷറർ എം പ്രകാശൻ, ജോയിന്റ് സെക്രട്ടറി സി എച്ച് കുഞ്ഞമ്പു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബേബി ജോൺ എന്നിവർ സമേളനത്തിൽ പങ്കെടുക്കുന്നു. ജില്ലാ സെക്രട്ടറി വത്സൻ പനോളി പ്രവർത്തന റിപ്പോർട്ടും ട്രഷറർ - എം വേലായുധൻ കണക്കും അവതരിപ്പിച്ചു. ഗ്രൂപ്പ് ചർച്ചയ്ക്ക് ശേഷം പൊതു ചർച്ച തുടങ്ങി. വെള്ളിയാഴ്ച രാവിലെ ചർച്ച തുടരും. തുടർന്ന് ചർച്ചകൾക്ക് മറുപടി പറയും. പുതിയ ജില്ലാ കമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിക്കും. വൈകിട്ട് അഞ്ചിന് മട്ടന്നൂർ ബസ്‌സ്റ്റാന്റ് പരിസരത്തെ പി പി ഗോവിന്ദൻ നഗറിൽ പൊതുസമ്മേളനം വൈദ്യുതി മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും.