കാഞ്ഞങ്ങാട്: കലോത്സവത്തിൽ 10 മണി വരെയുള്ള മത്സര ഫലങ്ങൾ പുറത്തു വന്നപ്പോൾ 224 പോയിന്റ് നേടി കോഴിക്കോട് ജില്ല മുന്നിലെത്തി.216 പോയിന്റുകൾ നേടിയ കണ്ണൂർ ആണ് തൊട്ടു പിന്നിൽ. 214 പോയിന്റുകൾ നേടിയ മലപ്പുറം മൂന്നാം സ്ഥാനത്തും നിൽക്കുന്നു. തൃശൂർ.218, പാലക്കാട്. 207, തിരുവനന്തപുരം. 205 പോയിന്റുകളും നേടിയിട്ടുണ്ട്.