ഓറിയന്റേഷൻ പ്രോഗ്രാം
വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ ഗവ. കോളേജ് മാനന്തവാടി പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഓറിയന്റേഷൻ പ്രോഗ്രാം ഇന്ന് മാനന്തവാടി മേരി മാതാ ആർട്ട്‌സ് ആൻഡ് സയൻസ് കോളേജിൽ നടക്കും. ബി.കോം 10.30 മുതൽ 12 വരെ. ബി.എ, ബി.ബി.എ, അഫ്‌സൽ ഉൽ ഉലമ പ്രിലിമിനറി 12.15 മുതൽ 2.30 വരെ.
പരീക്ഷാഫലം
ഒന്നാം വർഷ (വിദൂര വിദ്യാഭ്യാസം) ബി.സി.എ (സപ്ളിമെന്ററി/ഇംപ്രൂവ്‌മെന്റ്) ഏപ്രിൽ 2019 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 11ന് വൈകിട്ട് 5 മണിവരെ ഓൺലൈനായി അപേക്ഷിക്കാം. 2017 അഡ്മിഷൻ വിദ്യാർത്ഥികൾ ഓൺലൈനായി ലഭിക്കുന്ന ഗ്രേഡ്കാർഡുകൾ പ്രിന്റെടുത്ത് സൂക്ഷിക്കണം. ഗ്രേഡ്കാർഡുകൾ ഒരു മാസം മാത്രമേ വെബ്‌സൈറ്റിൽ ലഭ്യമാകൂ. മറ്റ് വിദ്യാർത്ഥികളുടെ ഗ്രേഡ് കാർഡ് വിതരണം പിന്നീട്.