പാനൂർ: കൊളവല്ലൂർ ഹയർ സെക്കന്ററി സ്കൂൾ റിട്ട. അദ്ധ്യാപകൻ പുല്ലൂക്കരയിലെ എടത്തിൽ താമസിക്കും വി.കെ. കുഞ്ഞിമൂസ്സ (76) നിര്യാതനായി. പുല്ലൂക്കര പാറേമ്മൽ തൻവീറുൽ ഇസ്ലാം മദ്രസ ജനറൽ സെക്രട്ടറി പുല്ലൂക്കര മഹല്ല് ജമാഅത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. പരേതരായ വരക്കോളിക്കണ്ടി അണ്ടത്തോടൻ മമ്മദ് ഹാജിയുടെയും പുത്തലത്ത് മറിയത്തിന്റെയും മകനാണ്. ഭാര്യ: ഇരിങ്ങണ്ണൂരിലെ കിഴക്കെ വീട്ടിൽ കദീശ ഹജ്ജുമ്മ. മക്കൾ: നജീബ് (ഷാർജ), ഷാഹിദ, സാബിറ, സബീന, സബീല. മരുമക്കൾ: റമീസ (ചൊക്ലി), കെ.ടി. നാസർ (പാലക്കൂൽ), സമീർ മണ്ണിൽ (നാദാപുരം), റസാഖ് (ചൊക്ലി), അബ്ദുൽ റഹൂഫ് (കരിയാട്). സഹോദരങ്ങൾ: മമ്മൂട്ടി (നാദാപുരം), പാത്തൂട്ടി ഹജ്ജുമ്മ, ഡോ. ഹമീദ് (ചേരാപുരം), റഷീദ്, മുസ്തഫ (കുന്നോത്ത് പറമ്പ്), മറിയം (മാക്കൂൽ പീടിക), പരേതരായ കുഞ്ഞി പക്കി, കുഞ്ഞി സൂപ്പി, കുഞ്ഞബ്ദുള്ള ഹാജി, ബിയ്യാത്തു ഹജ്ജുമ്മ, അയിശൂട്ടി. ഖബറടക്കം ഇന്ന് രാവിലെ 9.30 പുല്ലൂക്കര പാറാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.