തൊക്കിലങ്ങാടി: കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ കേരള പൊലീസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന 'കുഞ്ഞേ നിനക്കായി' പരിപാടിയുടെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ് ഹയർ സെക്കൻഡറി സ്കൂൾ തൊക്കിലങ്ങാടിയിൽ സ്കൂൾ മാനേജർ കെ. ബാലൻ ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ എ.ഇ.ഒ എ.കെ ജയരാജൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ എം.സി. പ്രസന്നകുമാരി, കൂത്തുപറമ്പ് പൊലീസ് സബ് ഇൻസ്പെക്ടർ അജിത്ത്, അസി. സബ് ഇൻസ്പെക്ടർ അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജീവ്, സുധി, ബിന്ദു, സ്റ്റാഫ് സെക്രട്ടറി സി.കെ. മുഹമ്മദ് നൗഫൽ, മദർ പി.ടി.എ പ്രസിഡന്റ് ശ്രീജിഷ എന്നിവർ സംസാരിച്ചു.
പടം :കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ കേരള പൊലീസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന 'കുഞ്ഞേ നിനക്കായി' പരിപാടിയുടെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ് കൂത്തുപറമ്പ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ കെ. ബാലൻ ഉദ്ഘാടനം ചെയ്യുന്നു.