പുതിയ കോഴ്‌സുകൾക്ക് അപേക്ഷിക്കാം
2020- 21 അദ്ധ്യയന വർഷത്തിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിന് അപേക്ഷകൾ ഫീസ് സഹിതം ഡിസംബർ 31ന് വൈകിട്ട് 5 വരെ സ്വീകരിക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
ഓറിയന്റേഷൻ പ്രോഗ്രാം
വിദൂര വിദ്യാഭ്യാസവിഭാഗത്തിന് കീഴിൽ കൂത്തുപറമ്പ് നിർമലഗിരി കോളേജ്, ഇരിട്ടി എം.ജി കോളേജ്, മട്ടന്നൂർ പി.ആർ എൻ.എസ്.എസ് കോളേജ് എന്നിവ പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ ഓറിയന്റേഷൻ പ്രോഗ്രാം ചൊവ്വാഴ്ച ഇരിട്ടി എം.ജി കോളേജിൽ നടക്കും. ബി.കോം 10.30 മുതൽ 12 വരെ, മറ്റ് വിഷയങ്ങൾ 12.15 മുതൽ 2.30വരെ
പരീക്ഷ പുനഃക്രമീകരിച്ചു
യു.ജി.സി. നെറ്റ് പരീക്ഷകൾ നടക്കുന്നതിനാൽ നാലാം തീയതിയിലെ മൂന്നാം സെമസ്റ്റർ എം.സി.എ. അഡ്വാൻസ്ഡ് മൈക്രോപ്രൊസസേർസ് ആൻഡ് മൈക്രോകൺട്രോളേർസ് പേപ്പർ പരീക്ഷ 9 ലേക്കു മാറ്റി. പരീക്ഷാസമയത്തിൽ മാറ്റമില്ല.