പാനൂർ: ഗുരു സന്നിധി 38ാം -വാർഷിക മഹോത്സവം 2, 3, 4 തീയതികളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും പറവൂർ രാകേഷ് തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും' ഇന്ന് വൈകുന്നേരം 5.30ന് ഗുരുപരമ്പരയെയും പൂർവികരെയും സ്മരിച്ച് ആത്മസമർപ്പണ ചടങ്ങ് നടക്കും.2 ന് കാലത്ത് ഗണപതിഹോമവുംം ഗുരുപൂജയും വൈകുന്നേരം 6.15ന് വിശേഷാൽ പൂജ, ചെണ്ടമേളം കൊടിയേറ്റം പ്രസാദ വിതരണംം എന്നിവയും നടക്കും 7.30 ന് പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ 3 ന് വൈകുന്നേരം 6 മണിക്ക് ഭഗവതിസേവ, ഗുരുപൂജ 6.30ന് സാംസ്കാരിക സമ്മേേളനം ഡോ. എം എം ബഷീർ പ്രഭാഷണം നടത്തും. 8 മണിക്ക് കോമഡി ഷോ. ഡാൻസ് നൈറ്റ്. 4 ന് രാവിലെെ 8 മണിക്ക് നവകം കലശപൂജ രാവിലെ 10.30 ന് സച്ചിദാനന്ദ സ്വാമികൾ നയിക്കുന്ന പ്രഭാഷണം, സർവൈശ്വര്യപൂജ, വൈകുന്നേരം 6.30ന് പ്രഭാഷണം. ഗുരുദർശന രഘന ദിവാകരൻ , രാത്രി 8 മണിക്ക് നാടകം: കർണ്ണഭാരതം.