പാനൂർ: ഭ്രാന്തൻ നായ കടിച്ച് കൈവെലിക്കലിലും പുത്തൂരിലും മൂന്നു പേർക്ക് പരിക്കേറ്റു. ഇന്നലെ കാലത്ത് 10 മണിക്ക് കൈവേലിക്കൽ തെക്കയിൽ ആയിശ (70) ക്ക് വീട്ടുമുറ്റത്ത് നിന്നാണ് കടിയേറ്റത്. 10.30 ന് പുത്തുരിലെ കുണ്ടുകര വയലിലെ തയ്യന്റ താഴെ കുനിയിൽ കുഞ്ഞിരാമൻ (72) മകൾ സാവിത്രി (40) എന്നിവർക്കും കടിയേറ്റു. ഇവർ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചിികിത്സ തേടി.