നീലേശ്വരം: മടിക്കൈ കണിച്ചിറയിൽ ടോറസ് ലോറി വീടിനു മുകളിലേക്ക് തലകീഴായി മറിഞ്ഞെങ്കിലും വൻ ദുരന്തം ഒഴിവായി. കഴിഞ്ഞദിവസം രാത്രി കണിച്ചിറക്കും കാലിച്ചാംപൊതിക്കും ഇടയിലുള്ള എസ് വളവിലാണ് മീൻ വളം കയറ്റിപ്പോവുകയായിരുന്ന ലോറി മറിഞ്ഞത്. വീടിനു സമീപത്തായി മൺതിട്ടയിൽ തങ്ങി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ വീട് ഭാഗീകമായി തകർന്നു.
സംസ്ഥാന കലോത്സവം നടക്കുന്നതിനാൽ ദേശിയപാത വഴിയുള്ള വാഹനത്തിരക്ക് കുറക്കാൻ ലോറികളും മറ്റ് വലിയ വാഹനങ്ങളും കല്യാൺ റോഡ് വഴി കൂലോം റോഡ് ആലിങ്കിൽ വഴിയാണ് തിരിച്ചുവിടുന്നത്. ഈ വഴി പരിചയമില്ലാത്ത ഡ്രൈവറുടെ അശ്രദ്ധയിലാണ് ലോറി മറിഞ്ഞത്.