കൊടിയത്തൂർ: സംസ്ഥാന ജൂഡോ മത്സരത്തിൽ (25 കിലോ) രണ്ടാം സ്ഥാനവും, ജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനവും നേടിയ സൗത്ത് കൊടിയത്തൂർ എ.യു.പി.സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് നുജൂമിനെ സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു. ഹെഡ്മിസ്ട്രസ് എ.ഫാത്തിമ അദ്ധ്യക്ഷത വഹിച്ചു. പി.സി.മുജീബ് റഹിമാൻ, എ കെ കദീജ, വി ഉമ്മാച്ച കുട്ടി ,പി.ടി.അബ്ദു സലീം, എന്നിവർ സംസാരിച്ചു.