കൽപ്പറ്റ: അമ്മ മലയാളത്തിന്റെ പെരുമ അടയാളപ്പെടുത്തി ജില്ലയിൽ ഭാഷാവാരാചരണത്തിന് തുടക്കമായി. കലാലയങ്ങളും സ്ഥാപനങ്ങളും മലയാളദിനം വിവിധ പരിപാടികളോടെ ആചരിച്ചു. 63 ാം കേരളപിറവിയിൽ പിന്നിട്ട വഴികളിലൂടെ മലയാളികളുടെ മന്നേറ്റങ്ങളെ അനുസ്മരിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകപ്പ് സംഘടിപ്പിച്ച ജില്ലാതല മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷ വാരാഘോഷത്തിന്റെയും ഉദ്ഘാടനം കണിയാമ്പറ്റ ടീച്ചർ എജൂക്കേഷൻ സെന്ററിൽ നടന്നു. കഥാകൃത്ത് ഷാജി പുൽപ്പള്ളി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളവതരിപ്പിച്ച രംഗപൂജയോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. സമകാലിക സംഭവങ്ങളുടെ വെളിച്ചത്തിൽ വരച്ച് കാട്ടിയ മലയാളം വിഭാഗത്തിലെ വിദ്യാർഥികളുടെ രംഗാവിഷ്‌ക്കാരവും ശ്രദ്ധേയമായി. വിദ്യാർത്ഥികളുടെ നാടൻ പാട്ടും മലയാളദിനാഘോഷത്തിന് ചാരുത നൽകി. കവിതാലാപനം,ലളിതഗാനം എന്നിവയും നടന്നു. ചടങ്ങിൽ ടീച്ചർ എജൂക്കേഷൻ സെന്റർ പ്രിൻസിപ്പൽ ഇൻചാർജ് പി.സി ജിജി, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ഇ.പി ജിനീഷ്, വിദ്യാർത്ഥി പ്രതിനിധികളായ അനിഷാ ഷാജി, അനശ്വര വർഗ്ഗീസ്, ഗായത്രി ബാബുരാജ്, ജീൻമരിയ എന്നിവർ സംസാരിച്ചു.
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് എക്സിക്യൂട്ടീവ് കാര്യാലയത്തിൽ മലയാള ദിനാചരണവും ഭരണഭാഷാ വാരാഘോഷവും നോവലിസ്റ്റ് ബാലൻ വേങ്ങര ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ചന്ദ്രജ കീഴക്കയിൽ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന യൂണിയൻ നേതാക്കളെ പൊന്നാടയണിയിച്ചു. കെ.ജി. ബിന്ദു, വി.വി രാജൻ, സി.സി തങ്കച്ചൻ, കൃഷ്ണകുമാർ, പി.കെ ഹുസൈൻ, ശശീധരൻ, മുഹമ്മദ്, ചിത്ര തുടങ്ങിയവർ സംസാരിച്ചു.
(ചിത്രം)
1.കണിയാമ്പറ്റ ടീച്ചർ എജ്യക്കേഷൻ സെന്ററിൽ കഥാകൃത്ത് ഷാജി പുൽപ്പള്ളി ജില്ലാ തല മലയാളദിനാഘോഷവും ഭരണഭാഷാ വാരാചരണവും ഉദ്ഘാടനം ചെയ്യുന്നു.
2.കണിയാമ്പറ്റ ടീച്ചർ എജ്യൂക്കേഷൻ സെന്ററിൽ മലയാളദിനത്തോടനുന്ധിച്ച് നടത്തിയ രംഗാവിഷ്‌കാരം.
അദ്ധ്യാപക നിയമനം
മേപ്പാടി: വെള്ളാർമല ജി.വി.എച്ച്.എസ്.എസിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ് (ജൂനിയർ) അദ്ധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നവംബർ 4 ന് രാവിലെ 11.30ന് സ്‌കൂളിൽ നടക്കും. ഫോൺ 04936 236690.
സ്ഥലം ആവശ്യമുണ്ട്
ചുള്ളിയോട് : നെന്മേനി ഗ്രാമപഞ്ചായത്തിൽ ചുള്ളിയോട് പ്രവർത്തിച്ചുവരുന്ന വനിത ഐ.ടി.ഐയ്ക്ക് കെട്ടിടം നിർമ്മിക്കുന്നതിന് ഒന്നരയേക്കറിൽ കുറയാത്തതും റോഡ്, കുടിവെള്ളം, വൈദ്യുതി എന്നിവ ലഭ്യമാകുന്നതുമായ സ്ഥലം പഞ്ചായത്തിന് നൽകുവാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ആവശ്യമായ രേഖകൾ സഹിതം നവംബർ 11 നകം പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം.
പി.എസ്.സി. അഭിമുഖം
കൽപ്പറ്റ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്‌കൂൾ അസിസ്റ്റന്റ് (മലയാളം) കാറ്റഗറി 272/17 തസ്തികയിലേക്ക് ആഗസ്റ്റ് 8, 9 തീയതികളിൽ നടന്ന ഇന്റർവ്യൂവിൽ പ്രളയക്കെടുതി മൂലം ഹാജരാകാൻ സാധിക്കാതിരുന്ന 21 ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം നവംബർ 15 ന് ജില്ലാ പി.എസ്.സി. ഓഫീസിൽ നടക്കും.
വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ലാംഗ്വേജ് ടീച്ചർ (ഹിന്ദി) കാറ്റഗറി 231/16 തസ്തികയുടെ തെരഞ്ഞെടുപ്പിനുള്ള അഭിമുഖം നവംബർ 15 ന് ജില്ലാ പി.എസ്.സി. ഓഫീസിൽ നടക്കും.
വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എ. ഫിസിക്കൽ സയൻസ് കാറ്റഗറി 227/16 തസ്തികയിലെ തെരഞ്ഞെടുപ്പിലേക്കുള്ള അവസാനഘട്ട അഭിമുഖം നവംബർ 13, 14 തീയതികയിൽ ജില്ലാ പി.എസ്.സി. ഓഫീസിൽ നടക്കും.
ക്യാമ്പ്
കൽപ്പറ്റ: നാവിക സേനാംഗങ്ങളുടെ വിധവകളുമായി കൂടികാഴ്ച നടത്തുന്നതിന് ദക്ഷിണമേഖലാ നാവിക കമാൻഡിംഗ് ഉദ്യോഗസ്ഥർ നവംബർ 8 ന് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ക്യാമ്പ് ചെയ്യും. ഫോൺ. 04936 202668 .
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട സെക്ഷനിലെ എള്ളുമന്ദം, പള്ളിയറ, ഒരപ്പ് ഭാഗങ്ങളിൽ നവംബർ 2 രാവിലെ 9 മുതൽ 5.30 വരെ പൂർണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
സിറ്റിംഗ് ഉണ്ടാകില്ല
നവംബർ 6, 11, 12 തീയതികളിൽ ചൈൽഡ് വെൽഫയർ കമ്മിറ്റി സിറ്റിംഗ് ഉണ്ടാകില്ലെന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ അറിയിച്ചു.
ഡോക്ടർ നിയമനം
കൽപ്പറ്റ: തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി.യിലേക്ക് ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നവംബർ 6 ന് ഉച്ചയ്ക്ക് 2 ന് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിൽ നടക്കും. ഉദ്യോഗാർത്ഥികൾ അപേക്ഷയും സർട്ടിഫിക്കറ്റും പകർപ്പുമായി ഹാജരാകണം. ഫോൺ 04936 256229.
പരിശീലനം
കൽപ്പറ്റ: ഉത്തരവാദിത്ത ടൂറിസം മിഷൻ നടത്തുന്ന എക്സ്പീരിയൻസ് ദി എത്നിക് കുസീൻ (ഫുഡ് നെറ്റ്വർക്ക്) പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചവർക്കുള്ള പരിശീലനം നവംബർ 6 ന് രാവിലെ 10 ന് കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ ടൂറിസം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കുമെന്ന് ഉത്തരവാദിത്ത ടൂറിസം കോർഡിനേറ്റർ അറിയിച്ചു. ഫോൺ 8547454647.
യോഗം ചേരും
കൽപ്പറ്റ: ജില്ലാ സായുധ സേനാ പതാകദിന ഫണ്ട് കമ്മിറ്റിയുടെയും ജില്ലാ സൈനി ക ബോർഡിന്റെയും സംയുക്ത യോഗം നവംബർ 12 ന് രാവിലെ 11 ന് കളക്‌ട്രേറ്റിൽ ചേരും.
ഏകദിന ലീഗൽ ക്ലിനിക്ക്
കൽപ്പറ്റ: ജില്ലാ സർവ്വീസസ് അതോറിറ്റിയുടെയും ജ്വാല യുടെയും സംയുക്താഭിമുഖ്യത്തിൽ നിയമപരമല്ലാതെ ഉപേക്ഷിക്കപ്പെട്ട ഭാര്യമാർക്ക് ഏകദിന ലീഗൽ ക്ലിനിക്കും കൂട്ടായ്മയും സംഘടിപ്പിക്കുന്നു. കൽപ്പറ്റ നഗരസഭ ഹാളിൽ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം ഹൈകോടതി ജഡ്ജ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ നിർവ്വഹിക്കും. സംസ്ഥാന നിയമ സേവന സമിതി മെമ്പർ സെക്രട്ടറി കെ.ടി നിസാർ അഹമ്മദ് അദ്ധ്യക്ഷത വഹിക്കും. സാമൂഹ്യ നീതി വകുപ്പിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കാർഷിക സമിതി യോഗം
കൽപ്പറ്റ: ജില്ലാ കാർഷിക സമിതി യോഗം നവംബർ 6 ന് ഉച്ചയ്ക്ക് 2.30 ന് ജില്ലാ പഞ്ചായത്ത് ഓഫീസിൽ നടക്കും.
സ്‌കൂൾ വിദ്യാർത്ഥികൾക്കായി
ചിത്രരചനാ മത്സരം നടത്തി
മീനങ്ങാടി: ആർദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യകേരളം വയനാട്, മീനങ്ങാടി ചണ്ണാളി ഗവ. എൽപി സ്‌കൂൾ വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം നടത്തി. ക്യാമ്പയിന്റെ പ്രധാന ഉദ്ദേശ്യ ലക്ഷ്യങ്ങളിലൊന്നായ ശുചിത്വശീലം എന്ന വിഷയത്തെ അധികരിച്ചായിരുന്നു മത്സരം. പ്രീ പ്രൈമറി, ഒന്ന്,രണ്ട് ക്ലാസുകൾ, മൂന്ന്,നാല് ക്ലാസുകൾ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ചായി നടത്തിയ മത്സരത്തിൽ 170 വിദ്യാർഥികൾ പങ്കെടുത്തു. വിജയികൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ: ഗോഡ്വിൻ ആന്റോ, അജിത്ത്, വസദേസ് (പ്രീ പ്രൈമറി), കിരൺ, ദിൽഷാൻ, അഭിനവ് (ഒന്ന്രണ്ട് ക്ലാസുകൾ), ഉമ്മു ഹബീബ, അഭിരാമി, ഷാഹുൽ ഹമീദ് (മൂന്ന്നാല് ക്ലാസുകൾ). വിജയികൾക്ക് പി.ടി.എ പ്രസിഡന്റ് പി.കെ സുധാകരൻ, ഹെഡ്മിസ്ട്രസ് എലിസബത്ത് ജോൺ, അദ്ധ്യാപിക കെ.എം സുമതി എന്നിവർ മൊമന്റോ നൽകി. ആരോഗ്യകേരളം വയനാട് ആശാ കോഓഡിനേറ്റർ സജേഷ് ഏലിയാസ്, അദ്ധ്യാപകരായ പി.ആർ പ്രദീപ്, കമറുലൈല, ഉഷ, ജലീസ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
(ചിത്രങ്ങൾ)
മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി
ഉദ്ഘാടനം ഇന്ന്
കൽപ്പറ്റ: കൽപ്പറ്റ മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.45 ന് ജില്ലാ കോടതി ഓഡിറ്റോറിയത്തിൽ കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ നിർവ്വഹിക്കും. ജില്ലാ സെഷൻസ് ജഡ്ജി കെ.പി ജോൺ അദ്ധ്യക്ഷത വഹിക്കും. കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എം.പി ജയരാജ്, ബാർ അസോസിയേഷൻ പ്രസിഡന്റ് പി.എം രാജീവ്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.