കുറ്റ്യാടി: കേരള പിറവി ദിനത്തോട് അനുബന്ധിച്ച് ഊരത്ത് നൊക്കണ്ടി അംഗൻവാടിയിൽ പ്രവേശനോത്സവം നടത്തി. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എൻ ബാലകൃഷ്ണൻ കുരുന്നുകൾക്ക് വൃക്ഷതൈകൾ നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു.എ. സുമതി സ്വാഗതം പറഞ്ഞു. മനോജൻ നരിപ്പിടാങ്കി അദ്ധ്യക്ഷത വഹിച്ചു. മുരളികൃഷ്ണൻ മമ്പള്ളി, അസ്ഹർ എടോമീത്തൽ, നൗഫൽ കുറുങ്ങോട്ട്, മോളി എന്നിവർ സംസാരിച്ചു.