കുറ്റ്യാടി : മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് അദ്ധ്യക്ഷയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ മുപ്പത്തിയഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് മരുതോങ്കര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹ സന്ദേശ യാത്ര നടത്തി. കെ.പി.സി.സി നിർവ്വാഹ സമിതി അംഗം കെ.ടി ജയിംസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സനൽ വക്കത്ത് അദ്ധ്യക്ഷത വഹിച്ചു.ശ്രീധരൻ കക്കട്ടിൽ പതാക കൈമാറി. മൊയ്തു കണ്ണങ്കോടൻ, പി.ആർപാർത്ഥൻ, സി എൻ രവീന്ദ്രൻ, വി പി .വിനോദൻ, കോവുമ്മൽ അമ്മദ്, കെ. കെ.സുകുമാരൻ പി.സി ഗഫൂർ, ബിബി സജി പാറക്കൽ, ബീന ആലക്കൽ, നിഷ കൊല്ലിയിൽ, ജീവൻസ് പ്രകാശ്, റീജ മുണ്ടകുറ്റി, എന്നിവർ സംസാരിച്ചു.