കുറ്റ്യാടി:വാളയാറിലെ പെൺകുട്ടികളുടെ നീതിക്കായി രാഷ്ട്രീയ പാർട്ടികളുടെ പിൻബലമില്ലാതെ കുറ്റ്യാടി മേഖലയിലെ യുവാക്കളുടെ പ്രതിഷേധം. വാളയാർ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കുക എന്ന ആഹ്വാനവുമായി നിരവധി യുവാക്കളാണ് പ്രതിഷേധ പ്രകടനത്തിനും പ്രതിഷേധ കൂട്ടായ്മയ്ക്കും നേതൃത്വം നൽകിയത് .നിഹാൽഷ, കെ.കെ.മുഹമ്മദ്, മുർഷിദ്, ജിയാദ് തുടങ്ങിയവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി