a
മാലിന്യം ശേഖരിക്കാൻ ഓല കൊണ്ടുള്ള വല്ലങ്ങൾ

കുറ്റ്യാടി: നടുപ്പൊയിൽ യു.പി.സ്കൂളിൽ നടക്കുന്ന കുന്നുമ്മൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഹരിതപ്പെരുമാറ്റച്ചട്ടം ഉറപ്പാക്കാൻ ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി. കലോത്സവ സമയത്ത് മാലിന്യം ശേഖരിക്കാൻ ഓല കൊണ്ടുള്ള വല്ലങ്ങൾ നിർമ്മിച്ചാണ് ടീം ഗ്രീൻ ഇതിൽ പങ്കാളികളായത് .

ഇതിനായി വല്ലം മടയൽ മത്സരവും നടത്തി.പ്രധാനാധ്യാപകൻ പി.കെ.സുരേഷ്, ബി.പ്രജോഷ് കുമാർ, കെ.റിൻസി, കെ.ദീപ, ഇ.ബിന്ദു, ശിവാജിനി, രേഷ്മ, ആതിര തുടങ്ങിയവർ നേതൃത്വം നൽകി.കലോത്സവത്തിന്റെ ഭാഗമായുള്ള രചനാ മത്സരങ്ങൾ വെള്ളിയാഴ്ച നടന്നു .

ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.സി.മോഹനൻ പതാക ഉയർത്തി.സ്കൂൾ മാനേജർ ശശി മo പറമ്പത്ത്, പി.കെ.സുരേഷ്, എടത്തും കര നാണു, പി.എം.കുമാരൻ, ഗിരീഷ് പൊന്നേ ലായി, കെ.കെ.സത്യനാരായണൻ, എൻ.കെ.മുസ്തഫ, പി.പി.കുഞ്ഞമ്മദ്, ടി.വേണുഗോപാൽ, സജീവൻ ചീനേ ന്റവിട എന്നിവർ പങ്കെടുത്തു.

കലോത്സവം ശനിയാഴ്ച രാവിലെ 11 മണിക്ക് തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.പാറക്കൽ അബ്ദുള്ള അദ്ധ്യക്ഷത വഹിക്കും.സമാപന സമ്മേളനം ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് കെ.മുരളീധരൻ എം.പി.ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സി.എൻ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും