കൽപ്പറ്റ: നിയമപരമല്ലാതെ ഉപേക്ഷിക്കപ്പെട്ട ഭാര്യമാരുടെ ജില്ലാതല കൂട്ടായ്മയും നിയമ സഹായ ക്ലിനിക്കും ഇന്ന് കൽപ്പറ്റ ടൗൺഹാളിൽ നടക്കും. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, ജോയിന്റ് വോളണ്ടറി ആക്ഷൻ ഫോർ ലീഗൽ ആൾട്ടർനേറ്റീവ്സ് (ജ്വാല) എന്നിവയുടെ സംയുക്താഭിമുഖ്യത്തൽ കുടുംബശ്രീ,സാമൂഹ്യ നീതി വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. പരിപാടിയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ നിർവഹിക്കും. സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി മെമ്പർ സെക്രട്ടറി നിസാർ അഹമ്മദ് കെ ടി അദ്ധ്യക്ഷനായിരിക്കും.