സുൽത്താൻബത്തേരി: മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (ആർസിഇപി) റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് കർഷകർ പങ്കെടുത്ത കർഷക പ്രതിഷേധം ബത്തേരിയിൽ നടന്നു. പ്രതിഷേധത്തിൽ കർഷകർ പരമ്പരാഗത വേഷത്തിൽ അണിനിരന്നു.കാർഷികമേഖലയേയും ക്ഷീരമേഖലയേയും ചെറുകിട കച്ചവടക്കാരെയും പൂർണമായി തകർക്കുന്ന കരാർ നടപ്പിലാക്കുന്നതിൽ ഇന്ത്യാ ഗവൺമെന്റ് പിന്മാറണം. കരാർ നടപ്പിലാക്കുകയാണങ്കിൽ ലോകത്തിലെ ഇറക്കുമതിയുടെ പ്രധാന കമ്പോളമായി ഇന്ത്യ മാറും.
മുപ്പത്തഞ്ചോളം സ്വതന്ത്ര കർഷക സംഘടനകളും മറ്റ് സംഘ്ടനകളും പ്രതിഷേധത്തിൽ പങ്കെടുത്തു.രാഷ്ട്രീയ കിസാൻ മഹാസംഘ് അഖിലേന്ത്യാ ജനറൽ കൺവീനർ ശിവകുമാർ കാക്കാജി ഉദ്ഘാടനം ചെയ്തു. കാർഷിക പുരോഗമന സമിതി സംസ്ഥാന ചെയർമാൻ പി.എം ജോയി അദ്ധ്യക്ഷത വഹിച്ചു.കർണ്ണാടക കർഷക നേതാവ് ബസവരാജ് പാട്ടീൽ, കെ വി ബിജു,,ഡോ പി ലക്ഷ്മണൻ, അഡ്വ ബിനോയ് തോമസ് , മുതലാന്തോട് മണി, ബേബി കുര്യൻ,കണ്ണിവെട്ടം കേശവൻ ചെട്ടി, എൻ ജെ ചാക്കോ, ഗഫൂർ വെണ്ണിയോട്,പി ജെ കുട്ടിച്ചൻ, പി ആർ അരവിന്ദാക്ഷൻ, കെ കൃഷ്ണൻകുട്ടി, വൽസ ചാക്കോ,ടി പി ശശി,വി എസ് ബെന്നി, കെ കുഞ്ഞിക്കണ്ണൻ,ഒ സി ഷിബു തുടങ്ങിയവർ സംസാരിച്ചു.