മൂല്യനിർണയ ക്യാമ്പ് 7ന്
രണ്ടാം സെമസ്റ്റർ യു.ജി (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രിൽ 2019 പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പ് ഏഴിലേക്ക് മാറ്റി. അഫിലിയേറ്റഡ് ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ ഏഴിന് റഗുലർ ക്ലാസുണ്ടാവില്ല.
ബി.എഡ് പരീക്ഷ
ഒന്നാം സെമസ്റ്റർ ബി.എഡ് (ദ്വിവത്സരം, 2017 സിലബസ് - 2017 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 14 വരെയും 170 രൂപ പിഴയോടെ 16 വരെയും ഫീസടച്ച് 18 വരെ രജിസ്റ്റർ ചെയ്യാം.
മൂന്നാം സെമസ്റ്റർ ബി.എഡ് സ്‌പെഷ്യൽ എഡ്യുക്കേഷൻ (ഹിയറിംഗ് ഇംപയർമെന്റ്) 2017 മുതൽ പ്രവേശനം റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് നാല് മുതൽ 16 വരെ അപേക്ഷിക്കാം.
ഇംപ്രൂവ്‌മെന്റ് പരീക്ഷ
കൊടകര സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ രണ്ടാം സെമസ്റ്റർ ബി.കോം പ്രൊഫഷണൽ (സി.യു.സി.ബി.സി.എസ്.എസ്) വിദ്യാർത്ഥികളുടെ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ അഞ്ച് വരെയും 170 രൂപ പിഴയോടെ ആറ് വരെയും ഫീസടച്ച് ഏഴ് വരെ രജിസ്റ്റർ ചെയ്യാം.
പുനർമൂല്യനിർണയ ഫലം
ഒന്നാം സെമസ്റ്റർ എം.കോം (സി.യു.സി.എസ്.എസ്) ഡിസംബർ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടണം.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എ അറബിക് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എം.എ സോഷ്യോളജി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
നാലാം വർഷ ബി.എച്ച്.എം (ഏപ്രിൽ 2019) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.ടെക് ഇൻ പവർ ഇലക്‌ട്രോണിക്‌സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.