വെളളമുണ്ട: 10, 11 തീയ്യതികളിൽ വെള്ളമുണ്ടയിൽ നടക്കുന്ന കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി പതാകദിനം ആചരിച്ചു.വെള്ളമുണ്ട വില്ലേജിലെ 19 യൂണിറ്റുകളിലും കർഷക സംഘം നേതാക്കൾ പതാക ഉയർത്തി. മൊതക്കരയിൽ മുതിർന്ന നേതാവ് വി പരമേശ്വരൻ, വെള്ളമുണ്ട8/4 ൽ എം നാരായണൻ, ഒഴുക്കന്മൂല ജോബി കെ, തൊടുവയൽ ടി ശബരി, ചേരാൽ രതീഷ്, കണ്ടത്തുവയൽ കെ അന്ത്രു, ആലഞ്ചേരി ദിവാകരൻ. താഴെയങ്ങാടി സ്റ്റീഫൻ, വാരാമ്പറ്റ സൗത്ത് ശിവദാസൻ, നാരോക്കടവ് മനോജ്,പുളിഞ്ഞാൽ വി ജോസഫ് പതാക ഉയർത്തി. ഏരിയ പ്രസിഡന്റ് എം മുരളീധരൻ, സെക്രട്ടറി എ ജോണി, സി ജി പ്രത്യുഷ്, എ ശശിധരൻ, പി സി ബെന്നി, അംബിക ജയചന്ദ്രൻ, ആനീജോസഫ് എന്നിവർ പ്രസംഗിച്ചു.