മാനന്തവാടി:സി.പി.ഐ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും എഐടിയുസി ജനറൽ സെക്രട്ടറിയുമായിരുന്ന ഗുരുദാസ് ഗുപ്തതയുടെ നിര്യാണത്തിൽ മാനന്തവാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അനുശോചനയോഗം നടത്തി. സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി വി.കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ.ബാബു,സീനിയർ സിറ്റിസൺസ് ജില്ലാ സെക്രട്ടറി വി.വി.ആന്റണി മാനന്തവാടി മുനിസിപ്പൽ വൈസ്‌ചെയർപേഴ്സൺ ശോഭരാജൻ, എ.ഐ.വൈ.എഫ്.ജില്ലാ അസി.സെക്രട്ടറി രജിത്ത് കുമാർ കമ്മന,കെ.സജീവൻ, കെ.പി.വിജയൻ എന്നിവർ പ്രസംഗിച്ചു.
അക്രമം മതങ്ങളെ ഉൾകൊള്ളാത്തതു കൊണ്ട്:സിറാജ് ഇബ്രാഹിം സേട്ട്
മതങ്ങൾക്കതീതമായി മനുഷ്യ സൗഹൃദം സംരക്ഷിക്കാൻ നാം തയ്യാറാവണമെന്ന് പേഴ്സണൽ ലോ ബോർഡ് മെമ്പർ സിറാജ് ഇബ്രാഹിം സേട്ട്.എല്ലാ മതങ്ങളും മനുഷ്യനൻമക്ക് വേണ്ടിയുള്ളതാണ്. മതങ്ങളെ യഥാർത്ഥത്തിൽ ഉൾകൊള്ളാൻ കഴിയാത്തവരും കൃത്യമായി പഠിക്കാത്തവരുമാണ് അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നും മതങ്ങൾ തമ്മിലുള്ള കൂട്ടായ പ്രവർത്തനങ്ങൾ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
പുനർനിർമ്മിച്ചകെല്ലൂർ കാട്ടിച്ചിറക്കൽ ജുമാ മസ്ജിദിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.അസർ നിസ്‌ക്കാരത്തിന് നേതൃത്വം നൽകി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മസ്ജിദ് ഉൽദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജന .സി ക്രട്ടറി പ്രൊഫ.ആലിക്കുട്ടി മുസ്ല്യാർ സംബന്ധിച്ചു.
പൊതുസമ്മേളനത്തിൽ മഹല്ല് ചെയർമാൻ അണിയാരത്ത് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.ജനറൽ സിക്രട്ടറി സ്വാഗതം പറഞ്ഞു.ജോ. സിക്രട്ടറി നിസാർ കമ്പ റിപ്പോർട്ട് അവതരിപ്പിച്ചു. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി.ഹംസ മുസ്ല്യാർ അനുഗ്രഹ പ്രഭാഷണവും, കൂളിവയൽ സൈൻ ഡയറക്ടർ റാഷിദ് ഗസ്സാലി കുളിവയൽ മുഖ്യപ്രഭാഷണവും നടത്തി.
മാനന്തവാടി നഗരസഭ പരാജയം: യു.ഡി.എഫ്
മാനന്തവാടി: നഗരസഭയുടെ ഭരണം പൂർണ പരാജയമാണെന്ന് യു.ഡി.എഫ്. കൗൺസിലർമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എരുമത്തെരുവിലെ മത്സ്യമാംസ മാർക്കറ്റ് മാസങ്ങളായി അടഞ്ഞുകിടക്കുന്നത് കാരണം 50 ലക്ഷം രൂപയുടെ നികുതി നഷ്ടമാണ് നഗരസഭ ഭരണസമിതി വരുത്തിവെച്ചിരിക്കുന്നത്. ബസ്
സ്റ്റാൻഡ് കെട്ടിടത്തിലെ 38 റൂമുകൾ ലേലം ചെയ്ത് എടുത്തവർക്ക്
വിട്ടുനൽകാൻ ഇതുവരേയും കഴിഞ്ഞിട്ടില്ല. ഇതുവഴിയും നഗരസഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിക്ക് അനുവദിച്ച 33 കോടി രൂപയിൽ 50 ലക്ഷം രൂപ പോലും ചെലവഴിക്കാൻ നഗരസഭയ്ക്കായിട്ടില്ല. 15 കണ്ടിജന്റ് സാനിറ്ററി നിയമനത്തിൽ ലക്ഷങ്ങൾ കൈക്കൂലി വാങ്ങി സ്വന്തക്കാരെ നിയമിക്കാനാണ് എൽ.ഡി.എഫിന്റെ
ശ്രമമെന്നും ഇതിനെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും യു.ഡി.എഫ്. കൗൺസിലർമാർ പറഞ്ഞു. പാർലമെന്ററി പാർട്ടി നേതാവ്
ജേക്കബ് സെബാസ്റ്റ്യൻ, സ്റ്റെർവിൻ സ്റ്റാനി, വി.ഡി. അരുൺ
കുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.