രാമനാട്ടുകര: കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് പിറകിലിരുന്ന ഫറോക്ക് ചുങ്കം പാറശ്ശേരിക്കുഴി നൗഷീര്‍ (30) മരിച്ചു. ദേശീയപാതയിൽ ചേലേമ്പ്ര ഇടിമൂഴിക്കലില്‍ ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് അപകടം. ബൈക്കിന്റെ പിറകിലായിരുന്നു നൗഷിർ. ബൈക്കോടിച്ച അബ്ദുല്‍ ഖാദര്‍ പാതയോരത്തേക്ക് തെറിച്ചു വീണതിനാൽ രക്ഷപ്പെട്ടു.
പാറശ്ശേരിക്കുഴി അബുവിന്റെയും നജ്മുവിന്റെയും മകനാണ് നൗഷീർ. ഭാര്യ: പര്‍വ്വീന ഷെറിന്‍. മകന്‍ :ദാനിയല്‍ ദര്‍വ്വീഷ്. സഹോദരങ്ങള്‍: നാസര്‍, നജാദ്, നിയാസ്.