അമ്പലവയൽ: സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന കേരള റിസർവ്വോയർ ഫിഷറീസ് ഡവലപ്പ്‌മെന്റ് പ്രൊജക്ടിന്റെ ഭാഗമായി കാരാപ്പുഴ റിസർവ്വോയറിൽ 12.08 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഐ സി ബാലകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി അദ്ധ്യക്ഷത വഹിച്ചു.
ജലസംഭരണികളുടെ ഉൽപ്പാദന ക്ഷമത കൂട്ടാനും ആദിവാസി വിഭാഗത്തിൽപ്പെട്ട സഹകരണ സംഘം വഴി നിരവധി പേർക്ക് ജീവനോപാധിയാവാനും മത്സ്യക്കുഞ്ഞ് നിക്ഷേപം വഴി സാധിക്കും. ജനങ്ങൾക്ക് മികച്ചതും മായമില്ലാത്തതുമായ മാംസ്യാഹാരം ഉറപ്പ് വരുത്താനും സാധിക്കും.
കാർപ്പ് ഇനത്തിൽപ്പെട്ട 12.08 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് കാരാപ്പുഴയിൽ നിക്ഷേപിച്ചത്. അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീത വിജയൻ, വൈസ് പ്രസിഡന്റ് തോമസ്, മറ്റ് ജനപ്രതിനിധികളായ കെ മിനി, അനില തോമസ്, സുനിത, കുഞ്ഞുമോൾ, രാമനാഥ്, കാരാപ്പുഴ ഇറിഗേഷൻ അസി. എഞ്ചിനിയർ ജിസ്ന ദേവസ്യ തുടങ്ങിയവർ സംബന്ധിച്ചു. അസി. ഡയരക്ടർ എം ചിത്ര സ്വാഗതവും അസി. എക്സ്റ്റൻഷൻ ഓഫീസർ സി ആഷിഖ് ബാബു നന്ദിയും പറഞ്ഞു.