വടകര: ഓർക്കാട്ടേരിയിൽ പത്ത് വർഷമായി പത്രവിതരണം നടത്തി വരുന്ന മുകയന്റെതാഴക്കുനി ശാരദയെ പൗർണ്ണമി തിയറ്റേഴ്സ് അനുമോദിച്ചു. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എം കെ ഭാസ്കരൻ പൊന്നാട അണിയിച്ച് കേഷ് അവാർഡും ഉപഹാരവും നല്കി. എം കെ കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ ബാബു, കുനിയിൽ രവീന്ദ്രൻ, എൻ കെ ഗോപാലൻ, നെല്ലോളി ചന്ദ്രൻ , വി ഒ കെ രാജൻ, എം. കെ സരസ്വതി, തോട്ടോളി നാണു എന്നിവർ സംസാരിച്ചു.