വടകര: നിർമ്മാണ തൊഴിലാളി യൂണിയൻ (സി ഐ ടി യു) മേമുണ്ട മേഖലാ സമ്മേളനം സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം പി കെ ദിവാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സുധീഷ് മലയിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി എം എം രാജേന്ദ്രൻ സംഘടനാ റിപ്പോർട്ടും പി എം ബാലൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
പി സി സുരേഷ്, കൊടക്കാട്ട് ബാബു, ഒ.പി രാജൻ, സി കെ ഗീത എന്നിവർ സംസാരിച്ചു.സുബീഷ് സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി കൊടക്കാട്ട് ബാബു (പ്രസിഡന്റ്), എം.പി നാരായണൻ (സെക്രട്ടറി), ഒ.പി രാജൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.