വൈത്തിരി: വികസിതരാജ്യങ്ങളിൽ അനുവർത്തിച്ചുവരുന്ന പ്രകൃതിക്ക് ഇണങ്ങുന്ന നവീന മൃഗസംരക്ഷണ രീതികൾ ഇവിടെയും പ്രാവർത്തികമാക്കണമെന്ന് സി.കെ. ശശീന്ദ്രൻ എം.എൽ.എ. അഭിപ്രായപ്പെട്ടു.
വെറ്ററിനറി സർവ്വകലാശാലയിൽനിന്ന് പ്രവൃത്തി പരിശീലനത്തിനായി അമേരിക്കയിലേക്ക് പോകുന്ന വിദ്യാർത്ഥിനികളെ അനുമോദിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവ്വകലാശാലയിലെ പൗൾട്ടറി വിഭാഗത്തിനു കീഴിലുള്ള കോഴ്സായ ബി.എസ്.സി. പൗൾട്ടറി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റിന്റെ പ്രഥമ ബാച്ചിലെ വിദ്യാർത്ഥിനികളായ അനു വർഗ്ഗീസ്, നിമിഷ ജോസഫ്, സ്‌നേഹ രമേഷ്, ജിൻസി അന്നമ്മ ജോൺ എന്നിവരാണ് പ്രവൃത്തിപരിശീലനത്തിനായി അമേരിക്കയിലേക്ക് പോകുന്നത്.
ചടങ്ങിൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ.(ഡോ.)എം.ആർ. ശശീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഡോ.എൻ.അശോക്, ഡയറക്ടർ ഓഫ് അക്കാഡമിക്സ് ആൻഡ് റിസർച്ച് ഡോ.അജിത് ജേക്കബ് ജോർജ്ജ്, ഡീൻ ഇൻ ചാർജ് ഡോ.ബാലുസ്വാമി, അസിസ്റ്റ്ന്റ് പ്രൊഫസർമാരായ ഡോ.സിമി.ജി, ഡോ.സെന്തിൽമുരുകൻ, ഡോ.ഇ.എം.മുഹമ്മദ്, ടീച്ചിങ്ങ് അസിസ്റ്റന്റ് ഇമ്മാനുവൽ മനോജ്, പി.ടി.എ. പ്രസിഡന്റ് ഷൈല ജോയ്, കോളേജ് യൂണിയൻ സെക്രട്ടറി പി.മാസിൻ, മാളവിക എന്നിവർ ആശംസ നേർന്നു.
കോഴ്സ് ഡയറക്ടർ ഡോ.അബ്ദുൾമുനീർ സ്വാഗതവും പി.ടി.എ. സെക്രട്ടറി എം.എം.ചാക്കോ നന്ദിയും പറഞ്ഞു.