കുറ്റ്യാടി: കുറ്റ്യാടി ടൗണിലും പരിസങ്ങളിലും മാലിന്യ നിക്ഷേപങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള നടപടികൾ ഉടനടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബി.ജെപി കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം എം.മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഒ.പി.മഹേഷ് അദ്ധ്യക്ഷത വഹിച്ചു. എ കെ.രാധാകൃഷ്ണൻ ,വിനീത് നെട്ടൂർ, കാസിം ഹാജി, അഖിലേഷ് വി.ടി, സുമേഷ് കക്കട്ടിൽ സംസാരിച്ചു.