raja
പടം :ചൂരണിയിൽ പിടികൂടിയ രാജവെമ്പാലയുമായി കരിങ്ങാട് സുരേന്ദ്രൻ

കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ പൂതംമ്പാറ ചുരണി റോഡിൽ നിന്നും രാജവെമ്പാലയെ പിടികൂടി. കഴിഞ്ഞ ദിവസം വൈകീട്ടാണ് എട്ട് അടിയോളം നീളമുള്ള പാമ്പിനെ നാട്ടുകാർ റോഡരികിൽ കണ്ടത്. പാമ്പ് പിടുത്ത വിദഗ്ധനായ സുരേന്ദ്രൻ കരിങ്ങാടാണ് പാമ്പിനെ പിടികൂടിയത്.തുടർന്ന് വന്യ ജീവി പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.