mara
നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം ഒരുക്കിയ അക്ഷരമരം കെ. അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്യുന്നു.

പേരാമ്പ്ര:കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽ

വിദ്യാർത്ഥികൾഅക്ഷര മരം ഒരുക്കി . മലയാളം അക്ഷരങ്ങളും കവിതാശകലങ്ങളും മഹദ് വചനങ്ങളും കൊണ്ട് കുട്ടികൾ സ്കൂൾ മുറ്റത്തെ മരം അലങ്കരിച്ചു. നാഷണൽ സർവീസ് സ്കീം ആഭിമുഖ്യത്തിൽ സ്കൂൾ ഭാഷാ വേദിയുടെ സഹകരണത്തോടെയാണ് മലയാള ദിനാചരണം നടത്തിയത്. പ്രധാനാദ്ധ്യാപകൻ കെ.അഷ്റഫ് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ സി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ആബേൽ ബേബി ജോസ് മലയാള ഭാഷ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി.പി.അബ്ദുറഹ്മാൻ, പി.ജലീൽ, എ.പി.അസീസ്, എ.കെ.നഫീസ,ടി.വി റാബിയ, കെ.എം നസീർ, പ്രോഗ്രാം ഓഫീസർ പിസി മുഹമ്മദ്‌ സിറാജ്, ഉബൈദ് ചെറുവറ്റ, ഹാഫിസ് മുഹമ്മദ്‌,കൃഷ്ണ പ്രിയ,തേജസ്വിനി,വിഷ്ണുമായ,വി.എ അജോ, ആർ.ആർ അഭിനവ്, എസ്.ആർ അഭിനവ്, കെ വിഷ്ണു, എം. നന്ദിത, ഐ. എസ് ഷഹൽ,മാളവിക ഷാജി സംസാരിച്ചു.