ചേളന്നൂർ: യുവതി ഒന്നര വയസ്സുളള കുഞ്ഞിനെ കിണറിൽ എറിഞ്ഞ് കൊലപ്പെടുത്തി. ചേളന്നൂർ എട്ടേ നാല് കാവു പുറത്ത് വീട്ടിൽ വാടകക്ക് താമസിക്കുന്ന പ്രവീൺ - ധനലക്ഷ്മി ദമ്പതികളുടെ മകൻ ഋഷിദിനെയാണ് അമ്മ ഇന്നലെ രാവിലെ 10 മണിയോടെ വീട്ടിലെ കിണറിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്. തന്നെ പർദ്ദയിട്ട രണ്ട് ആളുകൾ അക്രമിച്ച് ആഭരണങ്ങൾ എടുത്തെന്നും എന്തോ മണപ്പിച്ചെന്നും കുട്ടിയെ കാണാനില്ലെന്നും സംഭവ ശേഷം ധനലക്ഷ്മി പറഞ്ഞതോടെ നാട്ടുകാർ പരിഭ്രാന്തരായി.
പിന്നീട് ബന്ധുക്കൾ എത്തിയതോടെ താനാണ് കുഞ്ഞിനെ കിണറിലിട്ടതെന്നു സമ്മതിക്കുകയായിരുന്നു. തുടർന്ന് സർക്കിൾ ഇൻസ്പെക്ടർ കെ.എ.ബോസിന്റെ നേത്യത്വത്തിൽ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. തലേ ദിവസം വീട്ടിൽ ശബ്ദകോലഹലം കേട്ടതായി അയൽവാസികൾ പറയുന്നു. ഈറോഡ് സ്വദേശികളായ ഇവർ വർഷങ്ങളായി കേരളത്തിൽ കല്ല് പതിക്കുന്ന ജോലിയിൽ എർപ്പെട്ടു വരികയാണ്. ഇടത്തരം സാമ്പത്തികസ്ഥതിയുള്ള ഇവരുടെ ബന്ധുക്കൾ ചേളന്നൂരിൽ പലഭാഗത്തായി താമസിക്കുന്നുണ്ട് .വിശദമായ തെളിവെടുപ്പിനു ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും