മീനങ്ങാടി: കേരള സ്‌കൂൾ ഗെയിംസിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന സീനിയർ പെൺകുട്ടികളുടെ സംസ്ഥാന തല അമ്പെയ്ത്തു മത്സരത്തിൽ മീനങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനി റിമ പ്രകാശ് രണ്ടാംസ്ഥാനം നേടി.ജനുവരിയിൽ ജാർഖണ്ഡിൽ നടക്കുന്ന ദേശീയ മത്സരത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കും. പൊലീസ് സബ് ഇൻസ്‌പെക്ടർ പുത്തൂർവയൽ പുത്തൻ പുരയ്ക്കൽ പ്രകാശിന്റെയും ജയശ്രീയുടെയും മകളായ റിമ കഴിഞ്ഞ വർഷവും ദേശീയ തലത്തിൽ മത്സരിച്ചിരുന്നു.