മാനന്തവാടി: പെരുവക മുത്തപ്പൻ മടപ്പുര കവലയ്ക്ക് സമീപം ജീപ്പ് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. കമ്മന ഏരിമറ്റത്തിൽ ബേബിക്ക് (54) ആണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. പേര്യയിൽ വളകട നടത്തിവരികയായിരുന്ന ബേബി കടയിലേക്ക് പോകുന്നതിനിടെ ജീപ്പ് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ ബേബി മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

പെരുവക മുത്തപ്പൻ മടപ്പുര കവലയ്ക്ക് സമീപം അപകടത്തിൽപ്പെട്ട ജീപ്പ്