മാനന്തവാടി: തിരുനെല്ലിയിൽ ആദിവാസി വിദ്യാർത്ഥികളെ പീഡിപ്പിച്ച സംഭവം കേന്ദ്ര ബാലാവകാശ കമ്മീഷൻ അന്വേഷിക്കണമെന്ന് തിരുനെല്ലി മണ്ഡലം കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു.നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പീഡിപ്പിച്ചതായി വിദ്യാർത്ഥികൾ പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും അധികാരികൾ മൗനം പാലിക്കുകയാണ്. വിവരം അറിഞ്ഞതിനെ തുടർന്ന് നെഹ്റു യുവകേന്ദ്ര ജില്ലാ കോ-ഓഡിനേറ്റർ സ്ഥാപനത്തിൽ എത്തി വിദ്യാർത്ഥികളെ കൗൺസിലിംഗ് നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ കൗൺസിലിംഗ് നടന്ന സമയത്ത് പീഡനത്തിനിരയായ കുട്ടികൾ സ്ഥാപനത്തിൽ ഉണ്ടായിരുന്നില്ല. പീഡനത്തിന് ഇരയായ ഒരു കുട്ടി ഇതുവരെ സ്ഥാപത്തിൽ തിരിച്ച് എത്തിയിട്ടുമില്ല.
വാർത്താ സമ്മേളനത്തിൽ യുത്ത് കോൺഗ്രസ്സ് തിരുനെല്ലി മണ്ഡലം പ്രസിഡന്റ് ദിനേഷ് കോട്ടിയൂർ, എം.കെ.ഹമീദലി, സുശോഭ് ചെറുകുമ്പം, റിജേഷ് അപ്പ പാറ തുടങ്ങിയവർ പങ്കെടുത്തു.