കൽപ്പറ്റ: വയനാട് ജില്ലാ കളക്ടർ എ.ആർ.അജയകുമാർ കൃഷി വകുപ്പ് ഡയറക്ടർ ആകുന്നതോടെ പകരം പുതിയ കളക്ടറുടെ നിയമനത്തിൽ വീണ്ടും മാറ്റം. ആലപ്പുഴ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയെ വയനാട് ജില്ലാ കളക്ടറായി നിയമിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗ തീരുമാനപ്രകാരം കൊല്ലം കളക്ടർ അബ്ദുൾ നാസർ ആയിരുന്നു വയനാട് കളക്ടർ. എന്നാൽ ശനിയാഴ്ച പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് പുതിയ നിയമനം. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ എം.അഞ്ജനയാണ് പുതിയ ആലപ്പുഴ കളക്ടർ.

കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയാണ് അദീല അബ്ദുല്ല. ഭർത്താവ് ഡോ. റബീ പെരിന്തൽമണ്ണ സ്വദേശി. ഏറ, ഹെയ്സൺ എന്നിവർ മക്കൾ.