obit
അജോയി

മാനന്തവാടി: കൈകളും കാലുകളും തുണികൊണ്ട് കൂട്ടിക്കെട്ടി യുവാവിനെ വീട്ടിലെ ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എള്ളുമന്ദം പുൽപ്പാറ ജോണി - ലൈസ ദമ്പതികളുടെ മകൻ അജോയ് ആണ് (19) ദുരൂഹസാഹചര്യത്തിൽ മരിച്ചത്. വീട്ടിലാരുമില്ലാത്ത സമയത്താണ് സംഭവം.

ഇരുകൈകളും പിറകോട്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. അയഞ്ഞ രീതിയിലാണെങ്കിലും കാലുകളും കെട്ടിയിരുന്നു. മരണത്തിൽ അസ്വഭാവികതയുണ്ടെന്ന സംശയത്തെ തുടർന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. കല്പറ്റ ഡിവൈ.എസ്.പി ടി.പി. ജേക്കബ്, മാനന്തവാടി സി.ഐ പി.കെ. മണി, എസ്.ഐ സി.ആർ. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സഹോദരങ്ങൾ: സജോയ്, സിജോയ്.