മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുമ്പോഴാണ് ജനാധിപത്യം അർഥപൂർണമാകുന്നതെന്ന് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു. കേരള സർക്കാർ പാർലമെന്ററി കാര്യ മന്ത്രാലയത്തിനു കീഴിൽ മീനങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ തുടങ്ങിയ
ഹ്യൂമൺ റൈറ്റ്സ് ക്ലബ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശങ്ങൾക്ക് പാഠ്യപദ്ധതിയിൽ സ്ഥാനം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി.ടി എ പ്രസിഡന്റ് മനോജ് ചന്ദനക്കാവ് അദ്ധ്യക്ഷത വഹിച്ചു.ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ജോൺസൺ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീബ കൃഷ്ണൻ, മിനി സാജു, പ്രിൻസിപ്പൽ പി.എ.അബ്ദുൽ നാസർ, ടി.പി സദൻ, ടി.എം ഹൈറുദ്ദീൻ, ബിന്ദു സാലു, ടി.വി ജോണി, പി.കെ ഫൈസൽ,ഫിദ ഷെറിൻ, അനു യോഹന്നാൻ, കെ.കെ.ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു.