കൽപറ്റ: സുപ്രീം കോടതി വിധി അതേപടി നടപ്പിലാക്കണം എന്ന് വാശിപിടിക്കുന്ന മുഖ്യമന്ത്രി 1975 ൽ ഭരണ പ്രതിപക്ഷ കക്ഷികൾ ഐകകണ്ഠ്യേന പാസാക്കുകയും സുപ്രീം കോടതി വിധി പ്രസ്താവിക്കുകയും ചെയ്ത ആദിവാസി ഭൂനിയമം നടപ്പിലാക്കാൻ ആർജവം കാണിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ചേറ്റൂർ ബാലകൃഷ്ണൻ പറഞ്ഞു.
വൻകിട തോട്ടം ഉടമകൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ച് പിടിച്ച് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആദിവാസി സംഘം നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി സംഘം ജില്ലാ പ്രസിഡന്റ് കെ.സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. എസ്.ടി മോർച്ച സംസ്ഥാന പ്രസിഡന്റ് കെ.മോഹൻദാസ്, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി പി.ജി ആനന്ദ്കുമാർ ആദിവാസി സംഘം ജനറൽ സെക്രട്ടറിമാരായ മഹേഷ് കോളിച്ചാൽ, ശ്രീധരൻ പുലച്ചികുനി, എൻ.വി.മോഹനൻ, അരിക്കര ചന്തു, കേളു അത്തികൊല്ലി തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ : ആദിവാസി സംഘം എസ്.റ്റി മോർച്ച നടത്തിയ കളക്ടറേറ്റ് മാർച്ചും ധർണ്ണയും ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ചേറ്റൂർ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.