കൽപ്പറ്റ: വാളയാറിൽ ദളിത് ബാലികമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ ഉപവാസസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ സത്യാഗ്രഹസമരം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. മൂന്നരവർഷത്തെ ഇടതുഭരണത്തിൽ കേരളം ചുടലക്കളമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡന്റ് എം.എ ജോസഫ് അദ്ധ്യക്ഷനായിരുന്നു. എൻ.ഡി അപ്പച്ചൻ, കെ.എൽ പൗലോസ്, കെ.സി റോസകുട്ടി, കെ.കെ അബ്രാഹം, വി.എ മജീദ്, എ. പ്രഭാകരൻ, ഡി.പി രാജശേഖരൻ, മോയിൻ കടവൻ, എൻ.എം വിജയൻ, നിസ്സി അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
ക്യാപ്ഷൻ 01
കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ നടത്തിയ സത്യാഗ്രഹസമരം കെ പി സി സി ജനറൽ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു