calicut-uni
calicut uni

സർവകലാശാലയ്ക്ക് കീഴിലെ അഫിലിയേറ്റഡ് കോളേജുകൾ 2020-21 അദ്ധ്യയന വർഷത്തേക്ക് പ്രൊവിഷണൽ അഫിലിയേഷൻ പുതുക്കുന്നതിന് ഡിസംബർ 31നകം അപേക്ഷിക്കണം. 1,105 രൂപ പിഴയോടെ 2020 ജനുവരി 15 വരെ അപേക്ഷിക്കാം. ജനുവരി 16 മുതൽ അപേക്ഷ സമർപ്പിക്കാത്ത ഓരോ വർഷത്തിനും പിഴയും അധിക പിഴയും ഉൾപ്പെടെ 12,130 രൂപ. വിവരങ്ങൾക്ക്. www.cdc.uoc.ac.in ഫോൺ: 0494 2407154, 2407112.

ഗവേഷക ഒഴിവ് സംബന്ധിച്ച വിവരങ്ങൾ നൽകണം
സർവകലാശാലയുടെ 2019-20 വർഷത്തെ പി.എച്ച.ഡി പ്രവേശന വിജ്ഞാപനം പ്രിസദ്ധീകരിക്കുന്നതിനായി സർവകലാശാലയുടെ അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിൽ നിന്നും, ഗവേഷക മാർഗനിർദ്ദേശകരുടെ കീഴിൽ ഗവേഷകരുടെ ഒഴിവ് സംബന്ധിച്ച വിവരങ്ങൾ ആറിനകം ഡയറക്ടറേറ്റ് ഒഫ് റിസർച്ചിനെ ഇ-മെയിൽ (dor@uoc.ac.in)മുഖേന അറിയിക്കണം. വിവരങ്ങൾക്ക്: 0494 2407497.

കോൺടാക്ട് ക്ലാസ്
വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ ബി.എ സംസ്‌കൃതം, അഫ്സൽ-ഉൽ-ഉലമ, ഹിന്ദി, ഫിലോസഫി (2018 പ്രവേശനം) കോൺടാക്ട് ക്ലാസ് ഏഴ് മുതൽ എസ്.ഡി.ഇയിൽ നടക്കും. ഷെഡ്യൂൾ വെബ്സൈറ്റിൽ. ഫോൺ: 0494 2407494, 2400288.

ഹാൾടിക്കറ്റ്
13-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റർ (സി.യു.സി.ബി.സി.എസ്.എസ്) ബി.കോം/ബി.ബി.എ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ.

പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ (സി.യു.സി.എസ്.എസ്) എം.എ/എം.എസ്.സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (2017 മുതൽ പ്രവേശനം)/എം.സി.ജെ (2016 പ്രവേശനം)/എം.ടി.ടി.എം/എം.ബി.ഇ/എം.ടി.എച്ച്.എം (2016 മുതൽ 2018 വരെ പ്രവേശനം) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ 13 വരെയും 170 രൂപ പിഴയോടെ 16 വരെയും ഫീസടച്ച് 19 വരെ രജിസ്റ്റർ ചെയ്യാം.

പരീക്ഷ
പത്താം സെമസ്റ്റർ ബി.ബി.എ-എൽ എൽ.ബി (ഓണേഴ്സ്) 2011 സ്‌കീം-2011 മുതൽ പ്രവേശനം റഗുലർ/സപ്ലിമെന്ററി പരീക്ഷ 18-ന് ആരംഭിക്കും.

ആറാം സെമസ്റ്റർ എൽ എൽ.ബി യൂണിറ്ററി (ത്രിവത്സരം, 2015 സ്‌കീം-2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷ 18-ന് ആരംഭിക്കും.

പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.എ അഫ്സൽ-ഉൽ-ഉലമ (സി.യു.സി.ബി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട്, ചെലാൻ സഹിതം 19-നകം ലഭിക്കണം.

വിദൂരവിദ്യാഭ്യാസം (സി.സി.എസ്.എസ്) നാലാം സെമസ്റ്റർ ബി.കോം/ബി.ബി.എ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രിൽ 2018 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 13 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് 18-നകം ജോയിന്റ് കൺട്രോളർ ഒഫ് എക്സാമിനേഷൻസ്-8, വിദൂരവിദ്യാഭ്യാസ പരീക്ഷാവിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, 673 635 വിലാസത്തിൽ ലഭിക്കണം.

നാലാം സെമസ്റ്റർ എം.എസ്.സി അക്വാകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 18 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എ തമിഴ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം
എം.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ഒന്ന്, മൂന്ന് സെമസ്റ്റർ (ഡിസംബർ 2018), എം.സി.ജെ മൂന്നാം സെമസ്റ്റർ (ഡിസംബർ 2018) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.


ആറാം സെമസ്റ്റർ ബി.ബി.എ-എൽ എൽ.ബി, രണ്ടാം സെമസ്റ്റർ എൽ എൽ.ബി (യൂണിറ്ററി) നവംബർ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.

എം.ഫിൽ ഹിന്ദി വാചാ പരീക്ഷ
ഹിന്ദി പഠനവകുപ്പിലെ എം.ഫിൽ ഹിന്ദി രണ്ടാം സെമസ്റ്റർ (2018 പ്രവേശനം) വാചാ പരീക്ഷ ഏഴിന് രാവിലെ 10.30-ന് പഠനവകുപ്പിൽ നടക്കും.