പുൽപള്ളി: പെരിക്കല്ലൂരിൽ ബസ് ഓപ്പറേറ്റിംഗ് സെന്ററിന്റെ പേരിൽ രാഷ്ട്രീയ നാടകമാണ് മുള്ളൻകൊല്ലി പഞ്ചായത്ത് ഭരണസമിതി നടത്തുന്നതെന്ന് ഡി വൈ എഫ് ഐ പുൽപ്പള്ളി ബ്ലോക് കമ്മറ്റി ഭാരവാഹികൾ ആരോപിച്ചു. കെ എസ് ആർ ടി സി അധികൃതർക്ക് ഓപ്പറേറ്റിംഗ് സെന്റർ തുടങ്ങുന്നത് സംബന്ധിച്ച് അറിവൊന്നുമില്ല. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നാടകമാണ് എം എൽ എയും കോൺഗ്രസ്സും നടത്തുന്നതെന്ന് ബ്ലോക് പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി ആരോപിച്ചു.
പുൽപള്ളി: പെരിക്കല്ലൂരിൽ കെ എസ് ആർ ടി സ് ഓപ്പറേറ്റിംഗ് സെന്ററിന്റെ പേരിൽ ശിലാസ്ഥാപനം നടത്തിയ ഐ സി ബാലകൃഷ്ണൻ എം എൽ എ ജനങ്ങളോട് മാപ്പ് പറയണമെന്ന് സി പി എം മുള്ളൻകൊല്ലി ലോക്കൽ കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലം കെ എസ് ആർ ടിസിക്ക് വിട്ടുകൊടുക്കാൻ നാളിതുവരെ നടപടി ഉണ്ടായിട്ടില്ല. ശിലാസ്ഥാപന വേളയിൽ കെ എസ് ആർ ടി സിയുടെ പേരുപോലും ഉപയോഗപ്പെടുത്തിയിട്ടില്ല. ഇതുവഴി രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ പി ജെ പൗലോസ്, സി പി വിൻസന്റ്, പി എ മുഹമ്മദ് എന്നിവർ പങ്കെടുത്തു.