തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുത്തരി ഉത്സവം നടന്നു.അപ്പപ്പാറ ചെറിയ ആക്കൊല്ലി തറവാട്ടുകാർ ആക്കൊല്ലി അമ്മക്കാവ് പരിസരത്ത് നിന്ന് ശേഖരിച്ച നെൽക്കതിർ ഞായറാഴ്ച വൈകുന്നേരം ക്ഷേത്രം ജീവനക്കാർ ദൈവത്താർ മണ്ഡപത്തിൽ എത്തിച്ചു.ഇന്നലെ രാവിലെ വാദ്യമേളങ്ങളോടെ നെൽക്കതിർ ക്ഷേത്രനടയിൽ എത്തിച്ചു. ക്ഷേത്രം മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി കതിർപൂജ നടത്തി, കതിർ ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു. കീഴ്ശാന്തിമാരായ ഉണ്ണികൃഷ്ണൻ നമ്പൂതിരി, കെ.എൽ. രാമചന്ദ്രശർമ എന്നിവർ ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് നേതൃത്വം നൽകി. തുടർന്ന് അന്നദാനവും ഉണ്ടായിരുന്നു. എക്സിക്യൂട്ടീവ് ഓഫീസർ കെ.സി. സദാനന്ദൻ, മാനേജർ പി.കെ. പ്രേമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.