സുൽത്താൻ ബത്തേരി : എൻ.എച്ച് 766-ലെ യാത്രാ നിരോധനം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കുന്നതിന് വിദഗ്ധ സമിതിയെ നിയമിക്കാമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്ക്കർ മുഖ്യമന്ത്രിക്ക് നൽകിയ ഉറപ്പ് നടപ്പിലാക്കാത്തത് സംബന്ധിച്ച് സി.കെ.ശശിന്ദ്രൻ എം.എൽ.എ സബ്മിഷനിലൂടെ നിയമസഭയിൽ ഉന്നയിച്ചു. ദേശീയപാത അടച്ചുപൂട്ടാതിരിക്കാനുള്ള നടപടി ഉണ്ടാവണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ വീണ്ടും നിവേദനം നൽകിയതായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

കിസാൻസഭ ധർണ്ണ നടത്തി
സുൽത്താൻ ബത്തേരി: ആർ.സി.ഇ.പി കരാർ നടപ്പാക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട് അഖിലേന്ത്യ കിസാൻ സഭ ബത്തരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.കിസാൻ സഭ ജില്ലാ സെക്രട്ടറി അഡ്വ.കെ.ഗീവർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കെ.പ്രഭാകരൻനായർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ. ബത്തേരി മണ്ഡലം സെക്രട്ടറി സി.എം.സുധീഷ്, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എൻ.ഫാരിസ്, സി.പി.ഐ. ബത്തേരി ലോക്കൽ സെക്രട്ടറി സോമനാഥൻ, സി.എം.ഷാജി. ഒി.പി. വേലായുധൻ എന്നിവർ സംസാരിച്ചു.


ഫോട്ടോ

ബത്തേരിയിൽ നടന്ന പോസ്റ്റ് ഓഫീസ് ധർണ്ണ കിസാൻ സഭ ജില്ലാ സെക്രട്ടറി അഡ്വ.കെ.ഗീവർഗ്ഗീസ് ഉദ്ഘാടനം ചെയ്യുന്നു