സുൽത്താൻ ബത്തേരി : ബത്തേരി നഗരസഭയും കേരള അക്കാദമി ഓഫ് എഞ്ചിനീയറിഗും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് സംസ്ഥാനതല പ്രൊഫഷണൽ നാടകമേളയ്ക്ക് സുൽത്താൻ ബത്തേരി നഗരസഭ ടൗൺഹാളിൽ തിരശീല ഉയർന്നു. നാടകമേളയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി.എൽ.സാബു നിർവ്വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.കെ.സഹദേവൻ, കേരള അക്കാദമി മാനേജിംഗ് ഡയറക്ടർ ജേക്കബ്ബ് സി.വർക്കി, പ്രിൻസിപ്പൽ ഗ്രേസി ജേക്കബ്ബ്, പൾസ് കോർഡിനേറ്റർ എൽദോസ് എന്നിവർ സംസാരിച്ചു.
12 ദിവസങ്ങളിലായിട്ടാണ് നാടകമേള നടക്കുന്നത്. ഉദ്ഘാടന ദിനത്തിൽ പാല കമ്മ്യുണിക്കേഷൻസിന്റെ ജീവിതം മുതൽ ജീവിതം വരെ എന്ന നാടകം അരങ്ങേറി.നാടകമേളയിൽ അവതരിപ്പിക്കപ്പെടുന്ന നാടകങ്ങൾക്ക് അവാർഡുകൾ നൽകും