കുറ്റ്യാടി: കുന്നുമ്മൽ ഉപജില്ല കലോത്സവത്തിന്റെ ഭാഗമായി നടുപ്പൊയിലിലും പരിസര ഭാഗങ്ങളിലും കെ.എസ്.യു.സ്ഥാപിച്ച കൊടി തോരണങ്ങൾ സമൂഹദ്രോഹികൾ നശിപ്പിച്ചതായി പരാതി.സംഭവത്തിൽ കെ.എസ്.യു.കുറ്റ്യാടി ബ്ലോക്ക് കമ്മറ്റി പ്രതിഷേധിച്ചു.രാഹുൽ ചാലിൽ അധ്യക്ഷനായി. അമൃത് ബാബു, യു.കെ.നിധിൻ, എൻ.ഫായിസ് തുടങ്ങിയവർ സംസാരിച്ചു. പൊലീസിൽ പരാതി നൽകി