ibrahim

മാനന്തവാടി: വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അഞ്ചാം മൈലിലെ പൊന്നാണ്ടി ഇബ്രാഹിം (83 ) മരിച്ചു.
കഴിഞ്ഞ ദിവസം രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം. അക്രമണത്തിൽ ഇബ്രാഹിമിന്റെ തലയ്ക്കു സാരമായി പരിക്കേറ്റിരുന്നു. മരണകാരണം പ്രായാധിക്യം മുലമുള്ള രോഗത്തെ തുടർന്നാണെന്ന് ബന്ധുക്കൾ പറഞ്ഞു.
ഭാര്യ: ഫാത്തിമ, മക്കൾ: ഖദിജ, സലിഹത്ത്, ഹാരിസ്, ഹഫ്‌സത്ത്, മുനീറ, സാജിത. മരുമക്കൾ: സുലൈഖ, മൊയ്തു, ഫൗസിയ, സുലൈമാൻ മുഹമ്മദ്, റഫിഖ്‌.