തീയതി നീട്ടി
വിദൂര വിദ്യാഭ്യാസം / പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബി.എ / ബി.കോം / ബി.എസ്.സി / ബി.ബി.എ / ബി.എം.എം.സി / ബി.എ അഫ്സൽ-ഉൽ-ഉലമ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴ കൂടാതെ ഫീസടയ്ക്കാനുള്ള തീയതി ആറു വരെ നീട്ടി. 170 രൂപ പിഴയോടെ എട്ട് വരെ ഫീസടയ്ക്കാം. രജിസ്ട്രേഷൻ 11 വരെ. പരീക്ഷ 27-ന് ആരംഭിക്കും.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം.എ / എം.എസ് സി / എം.കോം / എം.എസ്.ഡബ്ല്യു / എം.എ- ജെ.എം.സി / എം.ടി.ടി.എം / എം.ബി.ഇ / എം.ടി.എച്ച്.എം (സി.ബി.സി.എസ്.എസ്, 2019 സ്‌കീം - 2019 പ്രവേശനം) റഗുലർ പരീക്ഷയ്ക്ക് പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 19 വരെയും ഫീസടച്ച് 22 വരെ രജിസ്റ്റർ ചെയ്യാം.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എ മ്യൂസിക് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.